---
title: "ട്രൂ വിഷൻ ഇംപാക്ട് ; മനേക്കരയിലെ വിമുക്തഭടൻ്റെ പിഴത്തുക ക്യാൻസൽ ചെയ്ത് പൊലീസ്"
english_title: "True Vision Impact;-Police canceled fine of ex-serviceman in Manekkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218612/True Vision Impact;-Police canceled fine of ex-serviceman in Manekkara"
published_at: "2024-07-09T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d08c043a79_download_(3).jpg"
keywords: []
---

# ട്രൂ വിഷൻ ഇംപാക്ട് ; മനേക്കരയിലെ വിമുക്തഭടൻ്റെ പിഴത്തുക ക്യാൻസൽ ചെയ്ത് പൊലീസ്

> **Lead Summary:** **പാനൂർ :** ട്രൂവിഷൻ ന്യൂസ് വാർത്ത ഫലം കണ്ടു. ഹെൽമറ്റില്ലാതെ ബൈക്ക് യാത്ര നടത്തിയെന്ന് പറഞ്ഞ് പിഴയടക്കാൻ നോട്ടീസ് ലഭിച്ച മനേക്കരയിലെ വിമുക്തഭടനായ സത്യാനന്ദന് ഒടുവിൽ ആശ്വാസം.

## Article Content

**പാനൂർ :** ട്രൂവിഷൻ ന്യൂസ് വാർത്ത ഫലം കണ്ടു. ഹെൽമറ്റില്ലാതെ ബൈക്ക് യാത്ര നടത്തിയെന്ന് പറഞ്ഞ് പിഴയടക്കാൻ നോട്ടീസ് ലഭിച്ച മനേക്കരയിലെ വിമുക്തഭടനായ സത്യാനന്ദന് ഒടുവിൽ ആശ്വാസം.

പിഴയടക്കേണ്ടതില്ലെന്നും ചലാൻ കാൻസൽ ചെയ്തെന്നുമുള്ള അറിയിപ്പ് ഇന്നുച്ചയോടെ എ.സി.പി യിൽ നിന്നും ഇ- മെയിൽ വഴി ലഭിച്ചു. സ്കൂട്ടർ മാത്രം ഓടിക്കാനറിയാവുന്ന സത്യാനന്ദനാണ് ഹെൽമറ്റിടാതെ ബൈക്ക് ഓടിച്ചു എന്നും, പിഴയടക്കണമെന്നുമുള്ള നോട്ടീസ് ലഭിച്ചത്.

ബൈക്കിൻ്റെ ചിത്രവും നോട്ടീസിൽ ഉണ്ടായിരുന്നു. വിമുക്തഭടനായ സത്യാനന്ദൻ്റെ വിഷമാവസ്ഥ ട്രൂവിഷനിലൂടെ വാർത്തയായതോടെയാണ് ഉച്ചയോടെ പിഴ ക്യാൻസൽ ചെയ്തു കൊണ്ടുള്ള അറിയിപ്പ് വന്നത്.

ഇത് സംബന്ധിച്ച് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതിയും നൽകിയിരുന്നു. എ.സി.പി യുടെ മറുപടിയിൽ ഇങ്ങനെ പറയുന്നു:

'സാർ, താങ്കളുടെ KL 58 K 1412 എന്ന നമ്പറിലുള്ള വാഹനത്തിന് 14.06.2024 തീയ്യതി KL91776240614160121നമ്പർ പ്രകാരം നൽകപ്പെട്ടിട്ടുള്ള ചലാൻ ആയത് ഇഷ്യൂ ചെയ്തിട്ടുള്ള ഓഫീസറുടെ അപേക്ഷപ്രകാരം 09.07.2024 തീയ്യതി ക്യാൻസൽ ചെയ്തിട്ടുള്ളതാണ് എന്ന വിവരം അറിയിച്ചു കൊള്ളുന്നു. Sd/- ACP,NARCOTIC CELL, NODAL OFFICER , E CHALLAN PROJECT'

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218612/True Vision Impact;-Police canceled fine of ex-serviceman in Manekkara)